ദുബായ്

മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം കേന്ദ്രമന്ത്രി രാംദാസ് അതാവാലെ നാസർ നന്തിക്ക് സമ്മാനിച്ചു 

ദുബായ് ജദ്ദാഫ് മാരിയറ്റ് ഹോട്ടലിൽ നടന്ന ഇൻഡോ അറബ് ലീഡേഴ്‌സ് കോൺഫെറെൻസിൽ യു.എ.ഇ യിലെ ഏറ്റവും മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരം നാസർ നന്തി കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അതാവാലെ യിൽ നിന്ന് ഏറ്റുവാങ്ങി. യു.എ.ഇ യിലെ അറബ് പ്രമുഖരും ഇന്ത്യൻ കോൺസുൽ ജനറൽ വിപുലും പങ്കെടുത്തു. കഴിഞ്ഞ 3 പതിറ്റാണ്ടോളമായി നാസർ നന്തി നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക സേവന പരിപാടികളെ മുൻ നിർത്തിയാണ് പുരസ്‌കാരം. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്രയും വേഗം എത്തിക്കാൻ നടത്തുന്ന സേവനങ്ങൾ, ലേബർ ക്യാമ്പുകളിൽ വിവിധ തലങ്ങളിൽ നിന്ന് സംഘടിപ്പിച്ചുനൽകുന്ന ഭക്ഷ്യ സഹായം അടക്കമുള്ള കാര്യങ്ങൾ, അശരണർക്ക് നൽകിവരുന്ന ലീഗൽ സഹായം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് നാസർ നന്തിക്ക് പുരസ്‌കാരം നൽകിയതെന്ന് ഇൻഡോ അറബ് ലീഡേഴ്‌സ് കോൺഫറൻസ് ഭാരവാഹികൾ അറിയിച്ചു.
error: Content is protected !!