Uncategorized

ദുബായിൽ കാർ കത്തി മരണമടഞ്ഞത് മലയാളി ഡോക്ടർ

ദുബായ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ടിന് സമീപം ചൊവ്വാഴ്ച നടന്ന കാർ അപകടത്തിൽ മരിച്ച വ്യക്തി
മലയാളി ഡോക്ടറാണെന്ന് സ്ഥിതീകരിച്ചു . ഇരുപതോളം വർഷങ്ങളായി ദുബായിൽ ഫിസിഷ്യനായി പ്രവർത്തിച്ചിരുന്ന ഡോക്ടർ ജോൺ മാർഷൽ സ്കിന്നർ (60) ആണ് കാർ കത്തി ദാരുണമായി മരണമടഞ്ഞത് .

അൽ മുസല്ല മെഡിക്കൽ സെന്ററിൽ ജോലി ചെയ്തിരുന്ന ഡോ. ജോൺ തന്റെ ക്ലിനിക്കിലേക്ക് പോകവെയാണ് അപകടം നടന്നതെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
ഡ്രൈവ് ചെയ്യുമ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും തുടർന്നുണ്ടായ തീപിടിത്തത്തിൽ അകത്ത് കുടുങ്ങിയ ഇയാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ദുബായ് പോലീസ് പറഞ്ഞു.

error: Content is protected !!