ദുബായ്

ഈ വർഷത്തെ എലൈറ്റ് അബൂബക്കർ ഹാജി മെമ്മോറിയൽ പുരസ്‌കാരം ഇറാം ഗ്രൂപ് ചെയർമാൻ ഡോ.സിദ്ധീഖ് അഹമ്മദിന്

 

തൃശൂർ ജില്ലയിലെ ഗുരുവായൂർ നിവാസികളുടെ UAE കേന്ദ്രമായി പ്രവർത്തിക്കുന്ന കൂട്ടായ്മയായ ഗുരുവായൂർ NRI ഫാമിലി UAE ,യുടെ 48-മത് ദേശീയ ദിനാഘോഷം തുടർച്ചയായി പതിനൊന്നാമത്തെ വർഷവും SALUTE UAE എന്ന പേരിൽ ഡിസംബർ രണ്ടിന് തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റിയിലുള്ള അൽ റാസി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും .

ഷാർജ രാജകുടുംബാംഗവും ഷാർജ ഔകാഫ് മേധാവിയുമായ ഹിസ് എക്സിലെന്സി ഷെയ്ഖ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖാസിമി ചടങ്ങിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കും . ബിസിനസ്സ് രംഗത്ത് വിജയം കൈവരിക്കുകയും ഒപ്പം തന്നെ സാമൂഹ്യ സേവന കാര്യങ്ങളിൽ ശ്രദ്ധചെലുത്തുന്നതും പരിഗണിച്ച് ഈ വർഷത്തെ എലൈറ്റ് അബൂബക്കർ ഹാജി മെമ്മോറിയൽ പുരസ്‌കാരം ഇറാം ഗ്രൂപ് ചെയർമാൻ ഡോ.സിദ്ധീഖ് അഹമ്മദിന് നൽകും .

UAE വിശിഷ്ട വ്യകതിത്വങ്ങൾ പങ്കെടുക്കുന്ന ഈ ചടങ്ങിൽ പ്രശസ്ത പിന്നണി ഗായകൻ എസ്. ഹരിശങ്കർ നയിക്കുന്ന സംഗീത വിരുന്നും നടക്കും . സൗജന്യ പാസുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി 0505882462, 055848843,052106653 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

error: Content is protected !!