ദുബായ്

മലപ്പുറം ജില്ലാ കെ.എം.സി.സി. ബാലാവകാശങ്ങളുടെ സമകാലീന പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ഒരുക്കി ചർച്ചാ വേദി ശ്രദ്ധേയമായി

ദുബൈ: മലപ്പുറം ജില്ലാ കെ.എം.സി.സി. ബാലാവകാശങ്ങളുടെ സമകാലീന പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ഒരുക്കി ചർച്ചാ വേദി ശ്രദ്ധേയമായി. സംസ്ഥാന ബാലവകാശ കമ്മീഷൻ അംഗം അഡ്വ: നസീർ ചാലിയം ചർച്ചക്ക് നേതൃത്വം നൽകി. മുസ്ലീം യൂത്ത് ലീഗ് ദേശീയ അദ്ധ്യക്ഷൻ സാബിർ എസ്.ഗഫാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വയനാട് ജില്ലയിലെ ബത്തേരി സർവ്വ ജനാ സ്കൂൾ വിദ്യാർത്ഥി ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിക്കാനിടയായ സംഭവം ബാലിവകാശ പരിരക്ഷയെ കുറിച്ചുള്ള ചർച്ചകൾ ഏറെ സജ്ജീവമായിരിക്കുന്ന സാഹചര്യത്തിലാണ് മലപ്പുറം ജില്ലാ കെ.എം.സി.സി ഇത്തരത്തിലുള്ള ചടങ്ങ് ഒരുക്കിയത്. കൊടും ക്രൂരതകൾക്കും, ചൂഷണങ്ങൾക്കും വിധേയമായി കൊണ്ടിരിക്കുന്ന നമ്മുടെ പിഞ്ചോമനകളുടെ സംരക്ഷണത്തിനായുള്ള നിയമ പരിരക്ഷയെ കുറിച്ചുള്ള അവബോധം പ്രവാസി രക്ഷിതാക്കളിൽ ഉണ്ടാക്കുവാൻ ചർച്ചാവേദിയിലൂടെ സാധിച്ചു. ആക്ടിംഗ് പ്രസിഡന്റ് കരീം കാലടി ചടങ്ങ് നിയന്ത്രിച്ചു. പി.കെ. അൻവർ നവ, സുഹ്റ മമ്പാട്, അഡ്വ: സാജിദ് അബൂബക്കർ, അഡ്വ: മുഹമ്മദ് സാജിദ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. അതിഥികൾക്കുള്ള ഉപഹാരം കെ.പി.എ. സലാം, ആർ.ശുക്കൂർ എന്നിവർ നൽകി. കുഞ്ഞിമോൻ എരമംഗലം ഖിറാഅത്ത് നിർവ്വഹിച്ചു. പി.വി. നാസർ സ്വാഗതവും, ജൗഹർ മുറയൂർ നന്ദിയും പറഞ്ഞു. ഷക്കീർ പാലത്തിങ്ങൽ, എ.പി. നൗഫൽ, ഇ.ആർ. അലി മാസ്റ്റർ, നിഹ് മത്തുള്ള മങ്കട, ഫക്രുദ്ദീൻമാറാക്കര, ശിഹാബ് ഏറനാട്, ബദറുദ്ദീൻ തറമ്മൽ, തുടങ്ങിയവർ ചടങ്ങിന്‌ നേതൃത്വം നൽകി.

error: Content is protected !!