വിനോദം ഷാർജ

വെള്ളിയാഴ്ച നടക്കുന്ന മാമാങ്കം വിത്ത് മമ്മൂട്ടി എന്ന മെഗാ ഷോ കാണാൻ ദുബായ് വാർത്ത നൽകുന്ന അവസരം

55 കോടിയിലേറെ രൂപ ചെലവിട്ട് നിർമിച്ച മലയാളത്തിന്റെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന്റെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കുന്ന മെഗാ ഇവന്റ് “മാമാങ്കം വിത്ത് മമ്മൂട്ടി” ഈ വെള്ളിയാഴ്ച വൈകീട്ട് ഷാർജ എക്സ്പോ യിൽ നടക്കും .മമ്മൂട്ടിയും പ്രാചി ടെഹ്‌ലാനും ഉണ്ണി മുകുന്ദനും ഇനിയയും ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളിയും സംവിധായകൻ എം.പദ്മകുമാറും കൂടാതെ പല പ്രമുഖരും ഈ മ്യൂസിക്കൽ ഡാൻസ് ഷോയിൽ പങ്കെടുക്കും. ഡിസംബര്‍ പന്ത്രണ്ടിനാണ് മാമാങ്കം തീയേറ്ററുകളിൽ എത്തുന്നത് . ചിത്രത്തിലെ ഗാനങ്ങളുടെ റിലീസിങ്ങും പുതിയ ട്രെയിലറിന്റെ പ്രകാശനവും ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് ഡിസംബര്‍ ആറിന് വെള്ളിയാഴ്ച ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് .

ചടങ്ങിൻറെ ഡിജിറ്റൽ പാർട്ണർ ആയ ദുബായ് വാർത്ത ഈ പ്രോഗ്രാം നേരിട്ട് കാണാനുള്ള പാസുകൾ വിതരണം ചെയ്യുന്നുണ്ട് . +971555465989 എന്ന നമ്പറിലേക്കു Mamankam December 12 എന്ന് വാട്ട്സാപ് മെസ്സേജ് ചെയ്യുന്ന അൻപത് ലക്കി വിന്നേഴ്സിനാണ് ഈ അവസരം ലഭിക്കുക.

error: Content is protected !!