അജ്‌മാൻ അബൂദാബി ദുബായ് ഷാർജ

മാമാങ്കം കാണാൻ യു എ ഇ യിൽ ഓൺലൈൻ ബുക്ക് ചെയ്യുന്നവരുടെ വൻതിരക്ക്

മാമാങ്കം സിനിമ അഡ്വാൻസ് ബുക്കിംഗ് ഡിസംബർ 5 വൈകുന്നേരത്തോടു കൂടി ആരംഭിച്ചത് മുതൽ യു എ ഇ യിലെ ഏതാണ്ട് എല്ലാ തിയറ്ററുകളിലും ഓൺലൈൻ ബുക്കിംഗ് വഴി സീറ്റുകൾ ഫുള്ളായികൊണ്ടിരിക്കുകയാണെന്ന് തിയ്യറ്റർ മാനേജ്‌മെന്റുകൾ അറിയിച്ചു. ഒരു റെക്കോർഡഡ് ടിക്കറ്റ് ബുക്കിങ്ങിലേക്ക് നീങ്ങുകായാണെന്നും സൂചനയുണ്ട്. മലയാളത്തിൽ ഇത്രയും തുക ചിലവാക്കി എടുത്ത സിനിമകൾ അപൂർവ്വമാണ്. 55 കോടി രൂപ മുതൽ മുടക്കിലാണ് വിവിധ ഭാഷകളിലായി വേണു കുന്നപ്പിള്ളി ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടി , പ്രാചി , ഉണ്ണി മുകുന്ദൻ , ഇനിയ. ശങ്കർ രാമകൃഷ്‍ണൻ, പദ്മകുമാർ അടക്കമുള്ളവർ വേണു കുന്നപ്പിള്ളിയുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ 6 ന് ഷാർജ എക്സ്പോയിൽ വെച്ച് പുതിയ പ്രോമോയുടെ ലോഞ്ചിങ് നടത്തിയ വേളയിൽ വൻ ജനാവലിയാണ് പ്രോമോയെ വരവേറ്റത്.

തത്സമയം ഓൺലൈനിൽ ബുക്ക് ചെയ്ത ആളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് എയർ ടിക്കറ്റ് സമ്മാനമായി നൽകുകയും ചെയ്തിരുന്നു. വേദിയിൽ വെച്ച് തന്നെ നൂറുകണക്കിനാളുകൾ ഓൺലൈൻ വഴി സിനിമ കാണാൻ വേണ്ടിയുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. വോക്‌സിലും നോവോസിലുമായി 57 ഓളം സെന്ററുകളിൽ ആയിട്ടാണ് മാമാങ്കം യു എ ഇ യിൽ റിലീസ് ചെയ്യുന്നത്.  പല തിയ്യറ്ററുകളിലെ ഒന്നോ രണ്ടോ റോ ഒഴിച്ചാൽ ബാക്കിയെല്ലാം ബുക്കിംഗ് ചെയ്തു കഴിഞ്ഞെന്നും  ഇതിൽ ഏതാണ്ട് എല്ലാ തിയ്യറ്ററുകളിലെയും പ്രാഥമിക ഷോകൾ ഇതിനകം പൂർണമായി കഴിഞ്ഞെന്നും തുടർന്നുള്ള ദിവസങ്ങളിലെ ഷോകൾക്കും ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായി വരികയാണെന്നും ഫാർസ് ഫിലിംസിന്റെ പ്രതിനിധി രാജൻ വർക്കല അറിയിച്ചു.

error: Content is protected !!