ഇന്ത്യ ദുബായ്

പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയുടെ മതേതരത്വം തകർക്കും: പുന്നക്കൻ മുഹമ്മദലി

ദുബായ്: പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയുടെ മതേതരത്വം തകർക്കുന്നതാണെന്ന് ഇൻക്കാസ് യു.എ.ഇ കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി .
ഭരണഘടനാ ശില്‍പ്പികള്‍ ഉറപ്പ് നല്‍കിയ മതനിരപേക്ഷ തത്വങ്ങളേയും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഇന്ത്യയുടെ ബഹുസ്വരതയേയും  ഫാസിസ്റ്റ് ഭരണം കൂടം തകര്‍ക്കുകയാണെന്നും ലോകം മനുഷ്യാവകശാദിനം ആഘോഷിക്കുമ്പോഴാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ഇത്തരമൊരു ബില്ല് നിയമമാക്കുന്നത് എന്നത് ചരിത്രത്തോടുള്ള ക്രൂരപരിഹാസമാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും
പൗരത്വ ഭേദഗതി ബില്‍ നിയമമാകുന്ന ദിനം ചരിത്രത്തിലെ കറുത്ത അധ്യായമാണ് രാഷ്ട്രം ഒരു ഭരണം ഒരു മതം എന്ന ആപല്‍ക്കരമായ ലക്ഷ്യത്തിലേക്കാണ് ബി.ജെ.പി. ഭരണകൂടം കുതിക്കുന്നതെന്നും ഇതിനെതിരെ മുഴുവൻ മതേതര വിശ്വാസികളും ഒന്നിക്കണമെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി അഭ്യർത്ഥിച്ചു.

error: Content is protected !!