ദുബായ് ഷാർജ

മാമാങ്കം റിലീസിന് മുൻപേ യുഎഇ യിൽ ഇന്നും നാളെയും ഓൺലൈൻ ഹൗസ് ഫുൾ

നാട്ടിൽ നിന്ന് മാമാങ്കം റിപ്പോർട്ട് വന്നതിനെതുടർന്ന് യു എ ഇ യിലെ മുഴുവൻ തിയ്യറ്ററുകളും ഓൺലൈൻ ബുക്കിംഗ് ഇന്നത്തേക്കും നാളത്തേക്കും ഫുൾ ആകുകയും കൂടുതൽ തിയ്യറ്ററുകളിലേക്ക് സിനിമ പ്രദർശിപ്പിക്കാൻ വേണ്ടി തിയറ്റർ മാനേജ്മെന്റുകൾ തീരുമാനിക്കുകയും ചെയ്തു. ആദ്യം റിലീസ് ആയ ഓസ്ട്രേലിയ, ന്യൂസിലാൻഡ് പിന്നീട് ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ സിനിമയുടെ റെക്കോർഡ് കളക്ഷൻ സൂചിപ്പിക്കുന്ന വിധത്തിലും ഗുണപരത ഉറപ്പു വരുത്തുന്ന രീതിയിലും ആയത് കൊണ്ട് അതിനനുസരിച്ചു യു എ ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും തിയറ്ററുകളിൽ അതിന്റെ പ്രതിഫലനം ദൃശ്യമാകുകയാണ്. ഇന്നത്തേക്കും നാളത്തേക്കും ഒരു തിയറ്ററുകളിലും സീറ്റുകൾ ബാക്കി യില്ലാത്ത വിധം പെട്ടെന്ന് നിറഞ്ഞു കവിയുകയും കൂടുതൽ തിയറ്ററുകൾ ഇടാൻ വേണ്ടി തങ്ങൾ നിരബന്ധിതരാകുകയും ചെയ്യുകയാണെന്ന് ഫാർസ് ഫിലിംസ് പ്രതിനിധി രാജൻ വർക്കല അറിയിച്ചു.
ഇന്ന് വൈകുന്നേരം 7 മുതലാണ് യു എ ഇയിൽ മാമാങ്കം സിനിമയുടെ പ്രദർശനം ആരംഭിക്കുന്നത്.

error: Content is protected !!