ഇന്ത്യ

ദേശവ്യാപക സംഘർഷം തുടരുന്നു, മരണം 14 ആയി

ന്യൂ ഡൽഹി : പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സംഘർഷം ഒരാഴ്ച കഴിഞ്ഞിട്ടും അതിശക്തമായ രൂപത്തിൽ മുന്നോട്ടു പോവുകയാണ്. പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലും നടക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിഷേധ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ നാലു പേർ യുപിയിലെ മീററ്റിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടക്കം 14 പേരാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ റാലിക്കിടെ കൊല്ലപ്പെട്ടത്. ഗുജറാത്തിലെ വഡോദരയിലും അതിശക്തമായ സംഘർഷമാണ് നടക്കുന്നത്. ഇന്ത്യയിലെ എല്ലാ പട്ടണങ്ങളിലും ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. എല്ലാ സാമൂഹിക സാമുദായിക പ്രസ്ഥാനങ്ങളിലെ അംഗങ്ങളും പ്രതിഷേധ സമരത്തിൽ പങ്കുചേരുന്നു എന്നുള്ളതാണ് പ്രത്യേകത.

error: Content is protected !!