റമദാൻ സ്പെഷ്യൽ

അടുത്ത റമദാൻ ഏപ്രിൽ 24 ന് ആരംഭിക്കുമെന്ന് പ്രമുഖ വാന നിരീക്ഷകൻ 

2020 ലെ റമദാൻ ഏപ്രിൽ 24 ന് ആരംഭിക്കാനാണ് സാധ്യതയെന്ന് യു .എ. ഇ യിലെ പ്രമുഖ വാന  നിരീക്ഷകൻ ഷാർജയിലെ ഇബ്രാഹിം അൽ ജർവാൻ അഭിപ്രായപ്പെട്ടു. മുൻ വർഷങ്ങളിലും ഇബ്രാഹിം അൽ ജർവാൻറെ നിരീക്ഷണങ്ങൾ ശെരിവെക്കുന്ന തരത്തിലായിരുന്നു റമദാൻ ആരംഭവും ശൗവ്വാൽ മാസപ്പിറവിയുമൊക്കെ ദൃശ്യമായത്. അതുപോലെ മെയ് 24  നായിരിക്കും പെരുന്നാൾ എന്നും അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ പറയുന്നു. വിവിധ അറബ് മാധ്യമങ്ങളും ഈ നിരീക്ഷണം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!