ദുബായ്

പുതുവത്സരത്തെ വരവേൽക്കാൻ ദുബായ് ഒരുങ്ങിക്കഴിഞ്ഞു: 8 മിനിറ്റ് നീളുന്ന വെടിക്കെട്ടുമായി ബുർജ് ഖലീഫ

ദുബായ്: പുതുവത്സരാഘോഷങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ദുബായിലെ അധികാരികൾ സജ്ജരായിക്കഴിഞ്ഞു. ബുർജ് ഖലീഫയിൽ ഉൾപ്പെടെ 25 സ്ഥലങ്ങളിൽ മനോഹരമായ വെടിക്കെട്ടുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 1.6 മില്യൺ കാണികളെ സ്വാഗതം ചെയ്യാൻ ദുബായ് ഒരുങ്ങുന്നുവെന്ന് പത്രസമ്മേളനത്തിൽ പോലീസ് പറഞ്ഞു.

ബുർജ് ഖലീഫയിൽ പുതുവത്സര രാവിൽ 11.57 ന് ആരംഭിക്കുന്ന വെടിക്കെട്ട് എട്ടു മിനിറ്റ് നീണ്ടു നിൽക്കും. വൈകുന്നേരം 4 മണിക്ക് അൽ അസായൽ റോഡ് അടച്ചിടും. തുടർന്ന് ആഘോഷങ്ങൾ നടക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള മറ്റു റോഡുകളും താൽക്കാലികമായി അടച്ചിടുമെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി അറിയിച്ചു.

ബുർജ് ഖലീഫയും ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളും നിരീക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ ഉപയോഗിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

ബുർജ് ഖലീഫ പ്രദേശത്ത് 16, 700 ഉം മറ്റു സ്ഥലങ്ങളിൽ 3000 ഉം പാർക്കിംഗ് ലോട്ടുകൾ ഉണ്ടാകും. 210 ബസ്സുകളും,4500 ടാക്സികളും കാണികൾക്ക് യാത്ര ചെയ്യാനായി ഒരിക്കിയിട്ടുണ്ട്.

error: Content is protected !!