റാസൽഖൈമ

വാദി ഷെഹ മലയിൽ നിന്ന് വീണയാളെ രക്ഷപ്പെടുത്തി

റാസ് അൽ ഖൈമ: വാദി ഷെഹ മലയിൽ ട്രക്കിങ്ങിന് പോയ 52 വയസ്സുകാരൻ കാലു തെന്നി താഴെ വീണു. സാരമായി പരിക്കേറ്റയാളെ നാഷണൽ സർച്ച് ആൻഡ് റെസ്ക്യൂ സെൻറർ പ്രവർത്തകർ ഉടൻതന്നെ സ്ഥലത്തെത്തി രക്ഷപ്പെടുത്തി. ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്താണ് പരിക്കേറ്റയാളെ രക്ഷപ്പെടുത്തിയത്. ഇയാളെ ചികിത്സയ്ക്കായി സഖ്ർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

error: Content is protected !!