Uncategorized അബൂദാബി

ആരോഗ്യനിയമങ്ങൾ ലംഘിച്ച ഭക്ഷ്യ നിർമാണ ഫാക്ടറി അടച്ചുപൂട്ടി

അൽ ഐൻ : ആരോഗ്യ നിയമങ്ങൾ ലംഘിച്ച അബുദാബി അൽ ഐനിലുള്ള ‘തയ്ബത് അൽ ഇമറാത്’ എന്ന ഭക്ഷ്യ നിർമാണ ഫാക്റ്ററി അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുകയും ശുചിത്വ നിലവാരം പാലിക്കാത്തതിനാലും അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് ഫാക്റ്ററിക്ക് താഴിട്ടത്.

ഈന്തപ്പഴ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഈ സ്ഥാപനം 2019-ൽ അനേകം ലംഘനങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. യു.എ.ഇ നിയമപ്രകാരമുള്ള ഗുണനിലവാരം പാലിക്കുന്നതുവരെ ഫാക്റ്ററിയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഫുഡ് സേഫ്റ്റി അധികൃതർ നിഷ്കർഷിക്കുന്നു. പ്രാണികളെ കണ്ടെത്തിയതിനെ തുടർന്ന് ഒരു വർഷത്തിനുള്ളിൽ മൂന്ന് തവണയാണ് സ്ഥാപനം നിയമ ലംഘനത്തിന് പിടിക്കപ്പെട്ടിട്ടുള്ളത്.

error: Content is protected !!