ഷാർജ

ഷാർജയിൽ അറബി കവിതോത്സവത്തിൻറെ പതിനെട്ടാം പതിപ്പ്

ഷാർജ: ഷാർജയിലെ അറബി കവിതോത്സവത്തിൻറെ പതിനെട്ടാം പതിപ്പ് ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ സാംസ്കാരിക സമുച്ചയത്തിൽ സാംസ്‌കാരിക വകുപ്പ് നടത്തുന്ന ഉത്സവം ജനുവരി 10 വരെ നീളും. വിവിധ അറബ് രാജ്യങ്ങളിൽ നിന്ന് നാൽപതോളം കവികളുടെ പങ്കാളിത്തമുണ്ട്. അറബ് ലോകത്തിലെ കവിതകളെയും കവികളെയും പിന്തുണയ്ക്കുന്നതിന് കവികൾ ഷാർജ ഭരണാധികാരിയോട് നന്ദി അറിയിച്ചു. ചടങ്ങിൽ യുഎഇ കവി സാലിം അൽ സാബ്രിയെയും മൊറോക്കൻ കവി ഇസ്മായിൽ ബിൻ ഒമറിനെയും ഷാർജ ഭരണാധികാരി പുരസ്കാരം നൽകി ആദരിച്ചു.

error: Content is protected !!