അന്തർദേശീയം

യാതൊരു പിടിവാശിയുമില്ലാതെ ഇറാനുമായി ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന് ട്രംപ് ; എന്നാൽ ഇറാൻ പ്രതിഷേധിക്കുന്നവരെ കൊല്ലരുതെന്നും അഭ്യർത്ഥന

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി ഒരു ഗൗരവത്തിലുള്ള ചർച്ചക്ക് സന്നദ്ധത അറിയിച്ചു . യാതൊരു മുൻ ഉപാധികളും കൂടാതെ ചർച്ചക്ക് പോകാൻ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി തയ്യാറാണെന്ന് ട്രംപ് പറഞ്ഞു . ഉക്രൈൻ വിമാനം അബദ്ധത്തിൽ മിസൈൽ ആക്രമണത്തിൽ തകർത്ത ഇറാന്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ഇറാനികൾ തെരുവിൽ നടത്തുന്ന പ്രകടനങ്ങളിൽ പങ്കെടുന്നവരെ കൊലപ്പെടുത്താൻ അനുവദിക്കില്ലെന്നും ട്രംപ് ട്വിറ്റെർ സന്ദേശത്തിൽ ഓർമിപ്പിച്ചു. ആണവ കരാർ വിഷയത്തിൽ 2015 ലെ നിലപാടിലേക്ക് ഇറാൻ പോകണമെന്ന് ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ ഓർമ്മിപ്പിച്ചു . ഖത്തർ ഒരു നയതന്ത്ര സംഘത്തെ ഇറാൻ സന്ദർശനത്തിനായി അയക്കുകയും ചെയ്തിട്ടുണ്ട്.ഖത്തർ അമീർ ആണ് സംഘത്തിന് നേതൃത്വം നൽകിയത്. ഇറാൻ പ്രെസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്ന് ഖത്തറും പറയുന്നു.

error: Content is protected !!