അന്തർദേശീയം

ഇറാനിൽ യുക്രൈൻ വിമാനം വെടിവച്ചിട്ടതിൽ ആളുന്നു ജനരോഷം

ഇറാൻ പ്രസിഡന്‍റ് ഹസ്സൻ റൂഹാനിയടക്കം മുതിർന്ന നേതാക്കൾ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇറാനിൽ തുടങ്ങിയ പ്രതിഷേധം കത്തുന്നു. യുക്രൈനിന്‍റെ യാത്രാ വിമാനം ഇറാൻ സൈന്യം തന്നെ വെടിവച്ചിട്ടതാണെന്ന് ഭരണകൂടം തുറന്ന് സമ്മതിച്ചതോടെയാണ് രാജ്യതലസ്ഥാനത്ത് അടക്കം പ്രതിഷേധം അലയടിച്ച് തുടങ്ങിയത്.വിമാനാപകടത്തിൽ കൊല്ലപ്പെട്ട 176 പേരിൽ ഭൂരിഭാഗവും ഇറാൻ പൗരൻമാർ തന്നെയാണ്.സ്വന്തം പൗരൻമാർക്ക് രാജ്യത്ത് സുരക്ഷയില്ലെങ്കിൽ പിന്നെ ആർക്ക് സുരക്ഷ നൽകാനാണ് സൈന്യമെന്നാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ചോദ്യം.
കാസിം സൊലേമാനിയുടെ വധത്തിലൂടെ, ഇറാനിയൻ ജനത സർക്കാരിനൊപ്പം നിൽക്കുന്നുവെന്ന പ്രതീതിയുണ്ടായിരുന്നു. എന്നാൽ നേരത്തേ ഇന്ധനവിലവർദ്ധനയുടെ പേരിൽ വൻ പ്രക്ഷോഭങ്ങൾ അരങ്ങേറിയ ഇറാനിൽ ഇപ്പോൾ വീണ്ടും ജനരോഷം. ഇരമ്പുകയാണ്. പതിനായിരങ്ങളാണ് കൊല്ലപ്പെട്ട പൗരൻമാർക്ക് നീതിവേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.

error: Content is protected !!