ഇന്ത്യ

ജിസാറ്റ് -30 വിക്ഷേപണം 17ന്

ബംഗളൂരു: ഇന്ത്യയുടെ കൃത്രിമോപഗ്രഹമായ ജിസാറ്റ് -30 ജനുവരി 17ന് വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ഏരിയൻ – 5 റോക്കറ്റിൽ നിന്നാണ് ജിസാറ്റ് -30 കുതിച്ചുയരുന്നത്. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് 2.35 നായിരിക്കും വിക്ഷേപണം. 15 വർഷമാണ് പ്രവർത്തന കാലാവധി.

ജിസാറ്റ് -30 വിക്ഷേപണത്തോടെ 2020ലെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഐഎസ്ആർഒ യും യൂറോപ്യൻ സ്പേസ് ഏജൻസിയും തുടക്കം കുറിക്കും. ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റ് -30 ഉയർന്ന നിലവാരത്തിലുള്ള ടെലിവിഷൻ, ടെലികമ്യൂണിക്കേഷൻ സേവനങ്ങൾക്ക് ഉപയോഗമാകും.
ആശയവിനിമയത്തിനായുള്ള കൃത്രിമോപഗ്രഹമായ ഇൻസാറ്റ് 4 എ ക്ക് പകരമായി കൂടുതൽ കവറേജ് ഉറപ്പു വരുത്തുന്നതിനാണ് ജിസാറ്റ് 30 നിക്ഷേപിക്കുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഓസ്ട്രേലിയയിലും വാർത്താവിനിമയ രംഗത്ത് കൂടുതൽ കവറേജ് ലഭിക്കുന്നതിന് ജിസാറ്റ് -30 വിക്ഷേപണം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

error: Content is protected !!