കാലാവസ്ഥ

പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുന്ന വിധത്തിൽ കടലിൽ ചൂട് വർദ്ധിക്കുന്നു

കഴിഞ്ഞ പത്ത് വർഷമായി കടലുകളിൽ താപനില വളരെ കൂടുതലാണെന്ന് പഠനറിപ്പോർട്ടുകൾ. ഭൂമിയിൽ ചൂട് വർഷംതോറും വർദ്ധിക്കുന്നതിന് വ്യക്തമായ തെളിവാണിത്. ഹരിതഗൃഹവാതകങ്ങൾ മൂലമുണ്ടാകുന്ന താപത്തിൻറെ 90 ശതമാനവും കടലുകൾ ആഗിരണം ചെയ്യുന്നു. ലണ്ടനിലെ ഒരു പരിസ്ഥിതി ജേണലിൽ ഇതുമായി ബന്ധപ്പെട്ട പഠന ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഭൂമിയിലെ എല്ലാ മനുഷ്യരും 100 മൈക്രോവേവ് ഓവനുകൾ എല്ലാദിവസവും പ്രവർത്തിപ്പിച്ചാൽ ഉണ്ടാകുന്ന ചൂടിനു തുല്യമാണ് ഇപ്പോൾ കടലുകളിലെ ചൂടിന്റെ അവസ്ഥയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് പ്രളയം, വരൾച്ച, കാട്ടുതീ, ജലനിരപ്പ് ഉയരൽ എന്നിവയ്ക്ക് കാരണമാകുമെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ പത്ത് വർഷമായി കടലുകളിൽ താപനില വളരെ കൂടുതലാണെന്ന് അമേരിക്കയിലെ പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ മൈക്കിൾ മാൻ പറഞ്ഞു.

error: Content is protected !!