ദുബായ്

ദുബായിൽ  ഫ്ളാറ്റിനോ ഓഫീസിനോ വാടക കരാർ എഴുതുന്നതിനുമുന്പ് ശ്രദ്ധിക്കേണ്ട ചില അത്യാവശ്യകാര്യങ്ങൾ

കഴിഞ്ഞ 5 വർഷം മുൻപുണ്ടായിരുന്ന വാടകയുടെ 30 % കുറവാണ് ഇപ്പോൾ ദുബായിൽ വീടിനാണെങ്കിലും ഓഫീസിനാണെങ്കിലും ഉണ്ടായിരിക്കുന്നത് . ഈ സത്യം മനസ്സിലാക്കിക്കൊണ്ടുള്ള ഒരു വിലപേശൽ ലാൻഡ് ലോർഡുമായി സൗഹാർദ്ദത്തിൽ നടത്തുന്നതിൽ തെറ്റില്ല. ഏതാണ്ട് 50 000 ഫ്ലാറ്റ് യൂണിറ്റുകൾ ഈ 2020 ൽ പണികഴിഞ്ഞ് വരികയുമാണ്.

മാത്രമല്ല , അപേക്ഷിക്കുന്നവർക്കും ആവശ്യപ്പെടുന്നവർക്കും പല ലാൻഡ് ലോർഡുമാരും ഉദാരമായ ചില സൗകര്യങ്ങൾ ചെയ്തുകൊണ്ടുക്കുന്നുമുണ്ട് . ഉദാഹരണത്തിന് , മാസം തോറും വാടക കൊടുക്കുന്ന രീതിയിൽ അതിനനുസരിച്ച് 12 ചെക്കുകൾ നൽകാനുള്ള സൗകര്യം , എന്തെങ്കിലും ഫിറ്റ് ഔട്ട് ചെയ്യാനുണ്ടെങ്കിൽ ലാൻഡ്‌ലോർഡ്‌ തന്നെ ചെയ്തുകൊടുക്കുന്ന രീതി , ചില മാസങ്ങളുടെ വാടക ഉദരപൂർവം സൗജന്യമാക്കി കൊടുക്കൽ ( 12 മാസത്തിനു 2 മാസം ഫ്രീ എന്നതുപോലെ ) ഇങ്ങനെ പല സൗജന്യങ്ങളും ആനുകൂല്യങ്ങളും കിട്ടിയാൽ ദുബായ് ജീവിതം കൂടുതൽ ഉല്ലാസ ഭരിതമാകും.
റിയൽ എസ്റ്റേറ്റ് ബിസിനസ് ദുബായിൽ സജീവമാകുകയും ധാരാളം യൂണിറ്റുകൾ ഇപ്പോഴും സൗകര്യത്തിന് ലഭിക്കാൻ പാകത്തിൽ ഉണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തെ സാധാരണക്കാർ ഉപയോഗിക്കാനായി പല സ്ഥലങ്ങളിലും വില / വാടക പരിശോധന നടത്തുകയും വിലപേശൽ നടത്തുകയും വേണം എന്ന് ചുരുക്കം.
error: Content is protected !!