fbpx
അജ്‌മാൻ ദുബായ് ഷാർജ

കറുത്ത കടലാസും മാന്ത്രിക മഷിയും കൊണ്ട് നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിലായി 

അജ്മാനിൽ നോട്ടിരട്ടിപ്പിച്ചുനൽകാമെന്ന് പറഞ്ഞ്  കബളിപ്പിച്ച് നിരവധി പേരിൽ നിന്ന് കാശ് തട്ടിയ സംഘം പിടിയിലായി . ആദ്യം ഒരു കറുത്ത കടലാസും പിന്നെ മഷിയും കാണിച്ചുകൊടുക്കുന്ന സംഘം ഇരകളുടെ മുന്നിൽ വച്ച് കടലാസ്സിൽ ഈ പ്രത്യേക മഷി ഒഴിച്ച ശേഷം 100 ഡോളറിന്റെ ഒറിജിനൽ കറൻസി ആക്കി മാറ്റികാണിച്ചുകൊണ്ടാണ്‌ വിശ്വാസം നേടിയെടുക്കുന്നത് . പിന്നീട് , 15000 ദിർഹം വീതമുള്ള തുകയോ അവയുടെ ഗുണിതങ്ങളോ നൽകിയാൽ ഇരട്ടിത്തുകയുടെ ഡോളർ തരാമെന്ന് പറഞ്ഞ് ഈ കറുത്ത കടലാസും മാന്ത്രിക മഷിയും വിൽക്കലാണ് സംഘത്തിന്റെ രീതി .
കെണിയിൽപ്പെട്ട ഒരാൾ ധൈര്യസമേതം അജ്‌മാൻ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പുകാരെ പോലീസ് പിടികൂടിയത് . രണ്ടുപേരും ഇപ്പോൾ ജയിലിലാണ്. നിരവധി പേരെ ഇവർ ഇരയാക്കിയിട്ടുണ്ട്.
error: Content is protected !!