fbpx
അബൂദാബി

അബുദാബി അപകടത്തിൽ മരിച്ച 6 പേരിൽ അഞ്ചും വനിതകൾ 

ഇന്നുരാവിലെ അബുദാബിയിൽ അൽ റഹറോഡിൽ ബസ് ലോറിയുടെ പിറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച 6 പേരിൽ അഞ്ചും വനിതകൾ ആണെന്ന് റിപോർട്ടുകൾ പറയുന്നു. നേപ്പാളി , ശ്രീലങ്കൻ , പിന്നെ പാകിസ്ഥാനി ഡ്രൈവർ എന്നിങ്ങനെ 3 പേരെ തിരിച്ചറിഞ്ഞു . മറ്റ് മൂന്ന് പേരെ കുറിച്ച് വ്യക്തമായ വിവരം കിട്ടിയിട്ടില്ല. മുന്നിൽ പോയ കാർ പെട്ടെന്ന് നിർത്തിയപ്പോൾ തൊട്ടു  പിറകെ വന്ന ലോറി ഇൻഡിക്കേറ്റർ കാട്ടിയശേഷം നിർത്തുകയും അതിനു പിന്നിൽ ബസ് അതി വേഗതയിൽ വന്നിടിക്കുകയുമായിരുന്നു. 19 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു .
error: Content is protected !!