fbpx
ഇന്ത്യ ചുറ്റുവട്ടം ദുബായ്

ഇന്ത്യയിൽ തീവ്രവാദ വിമുക്ത ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രതിരോധ മേധാവി സമ്മതിച്ചു.

ഇന്ത്യയിൽ തീവ്രവാദത്തിന് അടിപ്പെട്ട കുട്ടികളെ അതിൽ നിന്ന് വിമുക്തമാക്കാനും ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത വിധം തീവ്രവാദികളായി മാറിയവരെ ഏകാന്തമാക്കി ഒറ്റപ്പെടുത്തലിന് വിധേയമാക്കാനും ഡി റാഡിക്കലൈസേഷൻ ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രതിരോധ മേധാവി ബിബിൻ റാവത്ത് അറിയിച്ചു .
ഇതാദ്യമായാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ ഔപചാരികമായ സ്ഥിരീകരണം ഈ വിഷയത്തിൽ ഉണ്ടാകുന്നത് . രാജ്യത്തിൻറെ പലഭാഗത്തും പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളിൽ തീവ്രവാദ വിഷം കുത്തിവച്ച് അവരെ നശിപ്പിക്കുന്ന ആളുകൾ ഉണ്ടെന്നും ആ കുട്ടികളെ മോചിപ്പിക്കണമെന്നും റാവത്ത് പറഞ്ഞു. ചില ആളുകളെ തിരികെ കൊണ്ടുവരാൻ കഴിയില്ലെന്നും അവരെ ഐസൊലേഷന്  ( ഏകാന്ത വാസത്തിന്)വിധേയമാക്കണമെന്നും അദ്ദേഹം  വ്യക്തമാക്കി.

error: Content is protected !!