fbpx
അന്തർദേശീയം അബൂദാബി ഇന്ത്യ ചുറ്റുവട്ടം ദുബായ് യാത്ര

ഹൈപ്പർ ലൂപ്പിൽ അബുദാബിയിൽ നിന്ന് റിയാദിലേക്ക് 48 മിനുട്ടിൽ എത്തിച്ചേരാം , സൗകര്യം 2024 മുതൽ

യാത്രക്കാരുടെ പുതിയ സ്വപ്‌ന പദ്ധതിയായ ഹൈപ്പർ ലൂപ്പ് മിഡിൽ ഈസ്റ്റ് മേഖലയിലും ഇന്ത്യയിലും ഒക്കെയായി അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കാനുള്ള ഒരുക്കങ്ങളിലാണ് ലോകം. പ്രത്യേകിച്ച് യുഎ ഇ കേന്ദ്രീകരിച്ച് ഇപ്പോൾ നടക്കുന്ന വിർജിൻ ഹൈപ്പർ ലൂപ്പ് പദ്ധതി . ദുബായിൽ നിന്ന് ഫുജൈറ എതാൻ ഇതുവഴി 10 മിനിറ്റ് മതിയാകും. അബുദാബി എത്താൻ 15 മിനിട്ടിന് താഴെ മതിയാകും. യാത്രാരംഗത്തെ വിപ്ലവം ആയിമാറാൻ സാധ്യതയുള്ള ഹൈപ്പർ ലൂപ്പ് പരിസ്ഥിക്ക് തികച്ചും അനുഗുണമായ രീതിയിലാണ് സംവിധാനം ചെയ്യുന്നത് . സീറോ എമിഷൻ എന്ന ആശയമാണ് നടപ്പാക്കുക . പ്രകൃതിക്ക് വേണ്ടാത്ത ഒരു വിഷവാതകവും പുറത്തേക്ക് വരില്ല എന്നർത്ഥം.
ഇന്ത്യയോ മിഡിൽ ഈസ്റ്റ് മേഖലയോ ആയിരിക്കും ഹൈപ്പർ ലൂപ്പ് ആശയത്തെ ആദ്യമായി പ്രയോഗത്തിൽ കൊണ്ടുവരികയെന്ന് വിർജിൻ ഹൈപ്പർ ലൂപിന്റെ ഉന്നത വൃത്തങ്ങൾ ദുബായിൽ അറിയിച്ചു.
error: Content is protected !!