fbpx
അബൂദാബി ദുബായ് ഷാർജ

സഹോദരിയുമൊത്തുള്ള മോശമായ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ കൊലപ്പെടുത്തിയ സംഭവം ഷാർജ ലേബർ ക്യാന്പിൽ വിവാദ ചർച്ചയായിമാറുന്നു

ഒരു പാക് സ്വദേശി  നാട്ടുകാരനായ മറ്റൊരാളുടെ  സഹോദരിയുമായി ഒന്നിച്ചുകഴിഞ്ഞതിന്റെ മോശപ്പെട്ട ചിത്രങ്ങൾ മാത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സാഹചര്യത്തിൽ , സ്ത്രീയുടെ സഹോദരൻ ചോദ്യം ചെയ്യുകയും തുടർന്ന് അക്രമാസക്തമായി മാറുകയും പെട്ടെന്ന് മദ്യലഹരിയിൽ  കുത്തി കൊലപ്പെടുത്തുകയും ചെയ്തു .ഷാർജ ലേബർ അക്കമഡേഷൻ ഭാഗത്താണ് സംഭവം . കുറച്ചുനാൾ മുൻപ് നടന്ന ഈ കൊലപാതക കേസിലെ വിചാരണ നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണ് .
കൊല്ലപ്പെട്ടയാൾ തന്റെ സഹോദരിയുടെ ചില നഗ്ന ചിത്രങ്ങൾ കാട്ടി തന്നെയും കുടുംബത്തെയും പരസ്യമായി ആക്ഷേപിക്കുന്നത് തുടർന്നപ്പോൾ സഹിക്കാൻ വയ്യാതെ കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചു. അക്രമം നടത്തിയശേഷം നേരെ എയർ പോർട്ടിലേക്ക് പോകുകയും വിമാനത്തിലേക്ക് പ്രവേശിക്കാൻ നേരം പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു . തുടർന്ന് ജയിലിൽ അകപ്പെട്ട പ്രതി ഇപ്പോൾ കൊല്ലപ്പെട്ടയാളുടെ വീട്ടിൽ നിന്നുള്ള മാപ്പ് കാത്തുകഴിയുകയാണ്.
സോഷ്യൽ മീഡിയയിലൂടെ ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും അത് കുടുംബത്തിന് അപമാനമാണെന്ന് പറഞ്ഞിട്ടും അതിലെ സാഹചര്യങ്ങളും വിശദാംശങ്ങളും ഒരു വീര കൃത്യം ചെയ്തതുപോലെ ഇര പറഞ്ഞുനടക്കാൻ തുടങ്ങിയപ്പോഴാണ് കൊലപാതകത്തിലേക്ക് തിരിഞ്ഞതെന്ന് പ്രതി പറഞ്ഞു . യാതൊരു പശ്ചാത്താപവും ഈ വിഷയത്തിൽ ഇല്ലെന്ന് പ്രതി ആവർത്തിക്കുന്നു . ബാക്കി വിചാരണ അടുത്തമാസം തുടരും.

error: Content is protected !!