fbpx
അബൂദാബി ദുബായ് യാത്ര

അബുദാബി ബസ് അപകടത്തിൽ ഇന്നലെ മരിച്ചവർ MBM ക്ലീനിങ് കന്പനി യിലെ ജീവനക്കാരികൾ 

തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ റോഡ് അപകടത്തിൽ ഇന്നലെ വെളുപ്പിന് മരിച്ചവർ MBM എന്ന പ്രശസ്ത ക്ലീനിങ് കന്പനി യിലെ ജീവനക്കാർ ആണെന്ന് സ്ഥിരീകരിച്ചു . പാകിസ്ഥാനി ഡ്രൈവർ ഒഴികെ മരിച്ച മറ്റ് 5 പേരും സ്ത്രീകളാണ് . ഷഹാമ അടക്കമുള്ള സ്ഥലങ്ങളിലെ ക്ലീനിങ് സൈറ്റുകളിലേക്ക് ജീവനക്കാരികളെ ഇറക്കാൻ പോകുന്ന വഴിക്കാണ് ഇവർ സഞ്ചരിച്ചിരുന്ന ബസ് ഒരു ലോറിയുടെ പിറകുവശത്ത് വേഗതയിൽ വന്നു ശക്തമായി ഇടിച്ചത് . ലോറിയാകട്ടെ മുന്നിണ്ടായിരുന്ന ഒരു കാർ ഉയർത്തിയ ആശങ്കാകുലമായ സാഹചര്യത്തിൽ പെട്ടെന്ന് നിർത്തുകയും ഡബിൾ ഇൻഡിക്കേറ്റർ കാണിച്ച് നിൽക്കുകയുമായിരുന്നു . ബസ് ഡ്രൈവർക്ക് നിർത്താൻ വേണ്ട അകലം ഉണ്ടായിരുന്നെങ്കിലും എങ്ങനെയാണ് ഇത്രയും ശക്തമായ ഇടി ഉണ്ടായതെന്ന് വ്യക്തമല്ല . ഒരു പക്ഷെ ഡ്രൈവറുടെ അശ്രദ്ധയും വേഗതയും ഇതിനു കാരണമായേക്കാം.
അബുദാബിയിൽ വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിച്ചുകൊണ്ട്‌ മാത്രമേ റോഡിൽ യാത്ര പാടുള്ളൂ എന്ന നിയമം അടുത്തിടെ ശക്തമായ രീതിയിൽ നിലവിൽ വന്നതാണ് . അതിനുശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വലിയ ദുരന്തമാണ് ഇന്നലെ ഉണ്ടായത്.
error: Content is protected !!