fbpx
ഇന്ത്യ ചുറ്റുവട്ടം ദേശീയം

സർക്കാരും കോടതിയും ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് നിരാശയെന്ന് നിർഭയയുടെ മാതാവ് ആശാദേവി 

കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് നിശ്ചയിച്ചിരുന്ന തീയതിയിൽ നിന്ന് വീണ്ടും 10 ദിവസത്തോളം നീട്ടിക്കൊടുത്ത കോടതി നടപടിയിൽ നിർഭയയുടെ മാതാവ് ആശാ ദേവി നിരാശയും ദുഖവും അമർഷവും പ്രകടിപ്പിച്ചു. കുറ്റവാളികൾ പറയുന്നതനുസരിച്ച് കാര്യങ്ങൾ ഇങ്ങനെ മുന്നോട്ടുപോകുകയും തീയതികൾ നീട്ടിക്കൊടുക്കുകയും ചെയ്താൽ തന്റെ മകൾക്ക് നീതി കിട്ടുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് അവർ വ്യക്തമാക്കി. കുറ്റവാളികളെ കൊല്ലുവോളം തനിക്ക് സന്തോഷം ആവുകയില്ലെന്ന് അവർ പറഞ്ഞു. സർക്കാർ, കോടതി , മൊത്തം സംവിധാനം തുടങ്ങിയവയിൽ തനിക്ക് ഇപ്പോൾ വിശ്വാസം നഷ്ടപ്പെട്ടുതുടങ്ങിയെന്നും ആശാദേവി വ്യക്തമാക്കി. കുറ്റവാളികളെ മാത്രമേ കോടതികൾ കേൾക്കുന്നുള്ളൂ എന്നാണ് ആശാദേവി പരാതിപ്പെട്ടത്. മാധ്യമങ്ങളുടെ മുന്നിൽ ആശാദേവി ഇന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

error: Content is protected !!