fbpx
അന്തർദേശീയം ചുറ്റുവട്ടം ദുബായ്

ഇറാൻ US താവളങ്ങൾ ആക്രമിച്ചതിന് തിരിച്ചടിക്കാനായി  6  ഫൈറ്റർ വിമാനങ്ങൾ ഇറാൻ അതിർത്തിവരെ എത്തിയിരുന്നെന്ന്  റഷ്യ 

ഇറാൻ മിസൈലുകൾ ഇറാഖിലെ US സൈനിക താവളങ്ങൾ ആക്രമിച്ച രാത്രി കഴിഞ്ഞ് സർവ സന്നാഹങ്ങളുമായി തിരിച്ചടിക്കാൻ 6 അമേരിക്കൻ യുദ്ധ വിമാനങ്ങൾ ഇറാന്റെ അതിർത്തിവരെ എത്തിയിരുന്നതായി റഷ്യ വെളിപ്പെടുത്തി. ഇത് ഇനിയും സ്ഥിരീകരിക്കേണ്ട ഒരു വാർത്തയാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ന് മോസ്‌കോയിൽ ഒരു ചടങ്ങിൽ വ്യക്തമാക്കി.
F 35 കാറ്റഗറി യിലെ 6 യുദ്ധ വിമാനങ്ങൾ എത്തിയെങ്കിലും ഇറാൻ സൈനികർ അബദ്ധത്തിൽ ഉക്രൈൻ വിമാനം മിസൈൽ പായിച്ച് നശിപ്പിച്ച സാഹചര്യത്തിൽ പിന്നെ ആക്രമണ നീക്കം US ഉപേക്ഷിച്ചതാണോ എന്നും അറിയില്ല . ഏതായാലും ഈ കൈയബദ്ധം ഇറാന്റെ ഭരണകൂടത്തിന് വലിയ തിരിച്ചടിയായി മാറുകയാണെന്ന യാഥാർഥ്യം തിരിച്ചറിയണമെന്നും റഷ്യൻ മന്ത്രി പറഞ്ഞു.
സൈനിക താവളങ്ങൾ ആക്രമിച്ച ശേഷം ഇറാനും അമേരിക്കയുടെ ഭാഗത്തു നിന്ന് ഒരു വലിയ തിരിച്ചടി പ്രതീക്ഷിക്കുകയായിരുന്നെന്നും എന്നാൽ അത് ഏതു വിധത്തിൽ ഉള്ളതായിരിക്കുമെന്ന് അറിയില്ലായിരുന്നെന്നും റഷ്യ പറയുന്നു.
error: Content is protected !!