അന്തർദേശീയം അബൂദാബി ആരോഗ്യം ചരമം ചുറ്റുവട്ടം സോഷ്യൽ മീഡിയ വൈറൽ

വാഷിംഗ്ടണിൽ ജോളി മോഡൽ കൊലപാതകം , ഐ ഡ്രോപ്‌സ് കുടിവെള്ളത്തിൽ ഒഴിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവം. 

കൂടത്തായി യിൽ ജോളി ചെയ്തത് പോലെ അമേരിക്കയിലും ഒരു സംഭവം ഉണ്ടായിരിക്കുന്നു.ഭർത്താവിനെ കുടിവെള്ളത്തിൽ ഐ ഡ്രോപ്‌സ് ഒഴിച്ച ശേഷം കുടിപ്പിച്ച് ക്രമാനുഗതമായ രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു എന്ന് കോടതി കണ്ടെത്തി. 64 കാരനായ ഭർത്താവിന്റെ സ്വാഭാവിക മരണം എന്നാണ് ആദ്യം എല്ലാവരും കരുതിയത് . എന്നാൽ പോസ്റ്റുമാർട്ടം റിപ്പോർട്ട് സൂചിപ്പിച്ചത് വിഷം ഉള്ളിൽ ചെന്ന് മരിച്ചുവെന്നാണ് . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 53  കാരിയായ ഭാര്യ തന്നെ കണ്ണിൽ ഒഴിക്കുന്ന മരുന്ന് കുടിവെള്ളത്തിൽ ചേർത്ത് നൽകി ഏതാനും ദിവസങ്ങൾ കൊണ്ട് ഭർത്താവിനെ വക വരുത്തിയതായി മനസ്സിലാക്കാൻ കഴിഞ്ഞത്. 25 വർഷത്തെ ജയിൽ ശിക്ഷ വിധിക്കപ്പെട്ട് ഭാര്യ ഇപ്പോൾ ജയിലിൽ ആണ്. സ്റ്റീവൻ ലെന ദന്പതികൾ ആണ് ഇങ്ങനെ മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നത്. 2018 ജൂലൈ മാസം നടന്ന മരണം ഇപ്പോൾ ആണ് ചുരുൾ അഴിഞ്ഞ് പുറത്ത് എത്തിയിരിക്കുന്നത് .

error: Content is protected !!