fbpx
ദുബായ്

പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ ശേഖരിക്കാൻ ഒരു ബസ് ഉടൻ വരുന്നു

ദുബായ്: പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ ശേഖരിക്കാനും സുസ്ഥിര പരിസ്ഥിതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും യുഎഇ നിരത്തുകളിലേക്ക് ഒരു ‘റീസൈക്ലിങ് ബസ്’ ഉടൻ വരുന്നു.

ഇ-മാലിന്യങ്ങൾ, ബാറ്ററികൾ, ലൈറ്റ് ബൾബുകൾ തുടങ്ങിയവ ശേഖരിക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള ഡൽസ്കോ അറിയിച്ചു. അബുദാബിയിലെ സസ്റ്റൈനബിൾ സിറ്റി വിക്കൽ പ്രദർശിപ്പിച്ചിരുന്ന ഈ വാഹനത്തിലേക്ക് ഇതിനോടകം തന്നെ മാലിന്യങ്ങൾ ലഭ്യമായി. എക്‌സ്‌പോ2020 ഇൽ മാലിന്യ നിർമ്മാർജ്ജന പങ്കാളിയാണ് ഡൽസ്കോ.

ബസ് ഉടൻ തന്നെ റോഡുകളിലേക്ക് പോകും, സമാന്തരമായി സ്കൂളുകളിലേക്കും നീങ്ങും. മാലിന്യങ്ങൾ വേർതിരിക്കുന്നതിനെ കുറിച്ചും പുനരുപയോഗിക്കുന്നതിനെക്കുറിച്ചും അബോധം സൃഷ്ടിക്കുന്നതിനായി സ്കൂളുകളിലേക്കും കമ്യൂണിറ്റികളിലേക്കും പോകുമെന്ന് ഡൽസ്കോയുടെ അധികാരികൾ അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

error: Content is protected !!