fbpx
ഇന്ത്യ

യു.പിയില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കത്തിയ നിലയിലും ആസിഡ് കൊണ്ട് മുഖം പൊള്ളിച്ച നിലയിലും

ലഖ്‌നൗ: പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ബിജ്‌നോറില്‍ കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.സമീപത്തുനിന്ന് കാലിയായ വെടിയുണ്ടകള്‍ നിറയ്ക്കുന്ന കൂടുകളും കണ്ടെടുത്തു. സ്ത്രീക്ക് വെടിയേറ്റിരുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഗജ്‌രോല ഗ്രാമത്തില്‍ ഒരു കുഴല്‍ക്കിണറിനു സമീപത്തായി വെള്ളിയാഴ്ച വൈകിട്ട് പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ച സ്ത്രീ ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. സ്ത്രീ ആരാണെന്ന് തിരിച്ചറിയാന്‍ ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിച്ചതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ലക്ഷ്മി നിവാസ് മിശ്ര കൂട്ടിച്ചേര്‍ത്തു. സ്ത്രീ ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തു.

error: Content is protected !!