fbpx
അബൂദാബി

വ്യാപക ബോധവത്കരണത്തിനിടയിലും അബുദാബിയിൽ വാഹനാപകടങ്ങൾ പെരുകുന്നു.

ഡ്രൈവർമാരുടെ അശ്രദ്ധയും അതിവേഗതയുമാണ് മിക്ക അപകടങ്ങൾക്കും കാരണം. കൂടുതൽ കാമറകൾ സ്ഥാപിച്ച് നിയമലംഘകരെ കർശനമായി നേരിടാനുള്ള തയാറെടുപ്പിലാണ് അബൂദബി പൊലിസ്.

അബുദാബിയിൽ മിനി ബസും ട്രക്കും കൂട്ടിയിടിച്ചു 5 സ്ത്രീകളടക്കം 6 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഡ്രൈവർമാർക്ക് കൃത്യമായ ബോധവത്കരണം നൽകാൻ ഒേട്ടറെ നടപടികളാണ് അധികൃതർ സ്വീകരിച്ചു വരുന്നത്. ഗതാഗതം സൂക്ഷ്മമായി നിരീക്ഷിക്കാനും നിയമലംഘകരെ കണ്ടെത്താനും കുറ്റമറ്റ സംവിധാനങ്ങളാണ് അബൂദബിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

വേഗത നിയന്ത്രണം പാലിക്കാത്തതാണ് മിക്ക അപകടങ്ങൾക്കും പ്രധാന കാരണമെന്ന് അബൂദബി പൊലിസ് വിലയിരുത്തുന്നു. ഹൈവേകൾ, ഉപപാതകൾ, താമസകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ വേഗത്തിനു നിശ്ചിത മാനദണ്ഡങ്ങളുണ്ട്. അതു പാലിക്കാൻ ചിലർ തയാറാകാതെ വരുമ്പാേൾ അപകടത്തിലാകും അത് കലാശിക്കുന്നത്.

ഹൈവേകൾ, റൗണ്ട് എബൗട്ടുകൾ എന്നിവിടങ്ങളിലേക്കു കയറുമ്പോൾ വേഗം കുറക്കാതിരുന്നതു മൂലം നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മൂടൽമഞ്ഞ് ഉൾപ്പെടെയുള്ളവ അധികരിക്കുന്നതു മുൻനിത്തി പ്രധാന റോഡുകളിൽ പൊലിസ് പ്രത്യേക പട്രോളിങ്ങ് സംവിധാനം ഏർപ്പെടുത്തി. ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റും ബോധവത്കരണ നടപടികൾ തുടരാനും അധികൃതർ തീരുമാനിച്ചു.

വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടിയാണ് അബൂദബി പൊലിസ് സ്വീകരിച്ചു വരുന്നത്.

error: Content is protected !!