Uncategorized ദുബായ്

ECH ലൂടെ സർവീസ് നടത്തിയ മലയാളിക്ക് അൽത്വാർ സെന്ററിന്റെ 10000 ദിർഹം സമ്മാനം ലഭിച്ചു.

ദുബായ് ഗവൺമെന്റ് സേവനങ്ങൾ ഖിസൈസിലെ അൽത്വാർ സെന്ററിൽ നടത്തിയാൽ ലഭിക്കുന്ന പ്രത്യേക  റാഫിൾ സമ്മാനമായ 10000 ദിർഹം ലഭിച്ചത് മലയാളിക്ക്. അൽത്വാർ സെന്ററിൽ പ്രവർത്തിക്കുന്ന ECH എന്ന ഡോക്യൂമെന്റസ് സേവന കന്പനി വഴി അൽത്വാർ സെന്ററിലെ സേവനം പ്രയോജനപ്പെടുത്തിയ കുന്നംകുളം സ്വദേശി ജമാലുദ്ദീൻ ആണ് ഈ പ്രൊമോഷനിലെ ആദ്യ വിജയിയായി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഒരു ജീവനക്കാരന്റെ വിസ ക്യാൻസൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട സേവനമാണ് ECH ജമാലുദ്ദീന് ചെയ്തുകൊടുത്തത്.
അൽ ത്വാർ സെന്ററിൽ എല്ലാ രണ്ടാഴ്ചയിൽ ഒരിക്കൽ നടക്കുന്ന നറുക്കെടുപ്പിലെ ആദ്യ സമ്മാനമാണ് ജമാലുദ്ദീന് ലഭിച്ചത് . ഈ മാസം അവസാനം അടുത്ത വിജയിയെ അറിയാം. നറുക്കെടുപ്പിന്റെ സമയത്തിന് 30 മിനിറ്റ് മുൻപ് പോലും ഇടുന്ന കൂപ്പണുകൾ പരിഗണിക്കും. എല്ലാവരുടെയും മുന്നിൽ വച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് നറുക്കെടുപ്പ് നടക്കുക.
വരും ദിവസങ്ങളിൽ 10000 ദിർഹത്തിന് പുറമെ ചില മെഗാ സമ്മാനങ്ങൾ കൂടി ഏർപ്പെടുത്തുകയാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
error: Content is protected !!