fbpx
അജ്‌മാൻ അന്തർദേശീയം അബൂദാബി അൽഐൻ ഇന്ത്യ ഉമ്മുൽ ഖുവൈൻ കേരളം ദുബായ് ദേശീയം ഫുജൈറ ബിസിനസ്സ് യാത്ര ഷാർജ സോഷ്യൽ മീഡിയ വൈറൽ റാസൽഖൈമ

യുഎ ഇ യിലെ സിവിൽ കോടതി  വിധികൾക്കുമേൽ  ഇന്ത്യയിൽ റിക്കവറി നടപടി നടത്താൻ നിയമ പ്രാബല്യമായി.

ചരിത്ര പ്രസിദ്ധമായ ഒരു ഉത്തരവിലൂടെ ഇന്ത്യ ഗവൺമെന്റ് യുഎ ഇ യിൽ നിന്ന് ഓടിപ്പോയ സാമ്പത്തിക കേസിൽ പ്പെട്ട വ്യക്തികളുടെ കേസ് സിവിൽ കാറ്റഗറിയിൽ ഇന്ത്യയിൽ ജില്ലാകോടതികളിൽ തുടരാനും റിക്കവറി നടപടികൾ നാട്ടിൽ തന്നെ ആരംഭിക്കാനും സാഹചര്യമൊരുക്കി . രണ്ടു ദിവസം മുന്പാണ് ഇത്തരമൊരു ഉത്തരവ് ഇന്ത്യയിൽ നിയമപ്രാബല്യത്തോടെ നടപ്പിലാക്കിത്തുടങ്ങിയതെന്ന് യുഎ ഇ യിലെ ഇന്ത്യൻ അംബാസ്സഡറും സ്ഥിരീകരിച്ചു. ഇതിനായി യുഎ ഇ യിലെ ഏതെങ്കിലും കോടതിയുടെ വിധിപ്പകർപ്പ് മതി , പുതിയ കേസ് ഫയൽ ചെയ്യേണ്ടതില്ല. എളുപ്പത്തിൽ തന്നെ കേസ് തുടരാൻ സാഹചര്യമൊരുക്കുന്ന രീതിയിലാണ് ഈ ഉത്തരവ് വന്നിരിക്കുന്നത്,
കഴിഞ്ഞ ഏതാനും നാളുകൾക്കുള്ളിൽ , യുഎ ഇ യിൽ വലിയ സാന്പത്തിക ഭാരം ഉണ്ടാക്കിവച്ചിട്ട് ഒളിച്ചോടിപ്പോയവർക്കെല്ലാം പുതിയ നിയമം റിക്കവറി അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ കാരണമാകുകയാണ്. ഇന്ന് ഗൾഫ് ന്യൂസ് പത്രം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബാങ്കുകൾക്ക് മേൽ വായ്പ അടക്കമുള്ള ഭാരം വരുത്തിയിട്ട് കടന്നുകളഞ്ഞ ആളുകളെ ഈ നിയമം ലക്ഷ്യംവയ്‌ക്കുമെന്നാണ് സൂചന.
error: Content is protected !!