fbpx
ദുബായ്

ദുബായ് വിമാനത്താവളത്തില്‍ ലഗേജില്‍ മയക്കുമരുന്നുമായി പിടിയിലായ വിദേശിക്ക് ശിക്ഷ വിധിച്ചു

ദുബായ്: ലഗേജില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 23 വയസുകാരന് ദുബായ് പ്രാഥമിക കോടതി പത്ത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. സന്ദര്‍ശക വിസയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പാകിസ്ഥാന്‍ പൗരനാണ് മയക്കുമരുന്ന് കൈവശം വെച്ചതിനും കടത്താന്‍ ശ്രമിച്ചതിനും അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം സെപ്‍തംബര്‍ 27നായിരുന്നു കേസിന് ആസ്പദമായ സംഭവം.10 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് പുറമെ 50,000 ദിര്‍ഹം പിഴയും പ്രതി നല്‍കണം. ശിക്ഷ അനുഭവിച്ചശേഷം ഇയാളെ നാടുകടത്തും. ലഗേജിനിടയില്‍ 1.2 കിലോഗ്രാം ഹെറോയിനാണ് ഇയാള്‍ ഒളിപ്പിച്ചുകൊണ്ടുവന്നത്. ദുബായ് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ വന്നിറങ്ങിയ പ്രതിയുടെ ബാഗ് എക്സ്‍റേ സ്കാനറിലൂടെ കടത്തിവിട്ട് പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്..

error: Content is protected !!