fbpx
ദുബായ്

ബംഗ്ലാദേശ് ബിസിനസ് കൗൺസിൽ പുരസ്‌കാരം എമിറേറ്റ്‌സ് കമ്പനീസ് ഹൗസിന് (ECH)

ബംഗ്ലാദേശ് സർക്കാർ സഹകരണത്തോടെ യു എ ഇ യിൽ ദുബായ് ബംഗ്ലാദേശ് ബിസിനസ് കൗൺസിൽ ‘തിങ്ക് ബംഗ്ലാദേശ്’ എന്ന പ്രമേയത്തിൽ ദുബായിൽ സംഘടിപ്പിച്ച ഗ്ലോബൽ ബിസിനസ് സമ്മിറ്റ്‌ ശ്രദ്ദേയമായി. ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ച സമ്മിറ്റ്‌ ബംഗ്ലാദേശ് ബിസിനസ് സമൂഹത്തിന്റെ ആഗോള സംഗമമായി മാറി. രണ്ടു ദിവസം നീണ്ട സംഗമത്തിൽ യു എ ഇ, ബംഗ്ലാദേശ് വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. യു എ ഇ ലെ ബിസിനസ് സെറ്റപ്പ്, കമ്പനി ഫോർമേഷൻ രംഗത്ത് ട്രേഡ് ലൈസൻസ് ഉൾപ്പടെ ഏറ്റവും മികവാർന്ന സേവനങ്ങൾ ബംഗ്ലാദേശ് ബിസിനസ് സമൂഹത്തിനു നൽകിവരുന്ന യു എ ഇ ലെ കമ്പനി സെറ്റപ്പ് രംഗത്തെ മുൻ നിര ബ്രാൻഡായ എമിറേറ്റ്‌സ് കമ്പനീസ് ഹൗസിന് ECH ബംഗ്ലാദേശ് ബിസിനസ് കൗൺസിൽ പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചു. ചടങ്ങിൽ ബംഗ്ലാദേശ് അംബാസ്സഡർ മുഹമ്മദ് ഇമ്രാൻ, കോൺസുലേറ്റ് ജനറൽ മുഹമ്മദ് ഇഖ്ബാൽ ഹുസൈൻ ഖാൻ
, ഫെഡറേഷൻ ഓഫ് ബംഗ്ലാദേശ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് ശെയ്ഖ് ഫസൽ ഫാഹിം, ബംഗ്ലാദേശ് ബിസിനസ് കൗൺസിൽ ദുബായ് പ്രസിഡന്റ് മഹ്താബുറഹ് മാൻ നാസിർ എന്നിവർ സംബന്ധിച്ചു, ചടങ്ങിൽ എമിറേറ്റ്‌സ് കമ്പനീസ് ഹൗസിനു (ECH) വേണ്ടി കമ്പനി northern region sales head മിദ്‌ലാജുദ്ദീൻ kareem lala പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങി.

യു എ ഇ ൽ ബംഗ്ലാദേശ് ബിസിനസ്സ് സംരംഭകർക്ക് ഏറ്റവും കൂടുതൽ ട്രേഡ് ലൈസൻസുകൾ കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ടു തുറന്നു എന്നുള്ള നേട്ടവും ECH സ്വന്തമാക്കിയതായി ബംഗ്ലാദേശ് ബിസിനസ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു

error: Content is protected !!