fbpx
Info

ഭാവനയുടെ കന്നഡ ചിത്രത്തിൻറെ സെറ്റ് തീ പിടിച്ചു ; 70 ലക്ഷം രൂപയുടെ നഷ്ടം

ഭാവന നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ബജ്‌റംഗി 2 -ൻറെ ലൊക്കേഷനില്‍ വന്‍ അപകടം. സിനിമയുടെ സെറ്റില്‍ ഷോർട്ട് സർക്യൂട്ട് കാരണം തീപടരുകയായിരുന്നു .സിനിമയുടെ ചിത്രീകരണം നെലമംഗല എന്ന സ്ഥലത്ത് മോഹന്‍ ബി കേരെ എന്ന സ്റ്റുഡിയോയില്‍ നടക്കുകയാണ്. 70 ലക്ഷം രൂപയുടെ പടുകൂറ്റൻ സെറ്റ് ആണ് തീ പിടിച്ച് നശിച്ചത് .മന്ത്രവാദമാവും പുനർജന്മവും തീം ആയ ഈ ചിത്രത്തിലെ നായകൻ കന്നഡ സൂപ്പർസ്റ്റാർ ശിവരാജ്‌കുമാറാണ്. ഇലക്ട്രി സിറ്റി പോസ്റ്റിൽ ബസ് ചെന്ന് ഇടിച്ചാണ് ഷോർട്ട് സർക്യൂട്ട് സംഭവിച്ചത് .ഉടൻ തന്നെ തീ ആളുന്നത് കണ്ട് ബസിൽ ഉണ്ടായിരുന്നവരും സെറ്റിൽ ഉണ്ടായിരുന്നവരും ഇറങ്ങി ഓടിയത് കൊണ്ട് ആളപായം ഉണ്ടായില്ല . നടി ഭാവന സെറ്റിൽ ഉണ്ടായിരുന്നില്ല .

താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരുമടക്കം നാനൂറോളം പേര്‍ അപകട സമയത്ത് സെറ്റിലുണ്ടായിരുന്നു

error: Content is protected !!