fbpx
ദുബായ്

ഇനി ദുബായ് എയർപോർട്ടിൽ ലക്ഷ്വറിലോഞ്ച് വേണമെങ്കിൽ ഇക്കോണമിക്ലാസ് യാത്രക്കാർക്കും ഉപയോഗിക്കാം.

വിമാനത്താവളങ്ങളിൽ ബിസിനസ് ക്ലാസ് യാത്രക്കാർക്കും പ്രത്യേക കാർഡ് ഉടമകൾക്കും മാത്രമായിരുന്ന ലക്ഷ്വറിലോഞ്ച് ഇനി വേണമെങ്കിൽ ഇക്കോണമിക്ലാസ് യാത്രക്കാർക്കും ഉപയോഗിക്കാം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ആരംഭിച്ച പ്ലാസ പ്രിമീയംലോഞ്ചാണ് ഈ സൗകര്യം ഉറപ്പുവരുത്തുന്നത്.
ദുബായ് വിമാനത്താവളത്തിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ആദ്യ ലോഞ്ച് കൂടിയാണ് ഇത്. സൗകര്യം ഉപയോഗിക്കുന്നവർ പ്രത്യേകനിരക്ക് നൽകണമെന്ന് മാത്രം. ടെർമിനൽ മൂന്നിലെ കോൺകോർസ് എ യുടെ ഡിപ്പാർച്ചർഗേറ്റിന് അടുത്തായാണ് ആധുനികസൗകര്യങ്ങളെല്ലാമുള്ള പുതിയ ലോഞ്ച് സജ്ജീകരിച്ചിരിക്കുന്നത്. ക്ലാസ് വ്യത്യാസമില്ലാതെ എല്ലാ യാത്രക്കാർക്കും ഇവിടെവന്ന് സൗകര്യങ്ങൾ ആസ്വദിക്കാം. 1260 ചതുരശ്ര മീറ്റർ സ്ഥലത്താണ് ലോഞ്ച് സജ്ജീകരിച്ചിരിക്കുന്നത്. 300 പേർക്കുവരെ ഒരേസമയം ഇവിടെ ഇരിക്കാനുള്ള സൗകര്യമുണ്ട്. ഫാമിലി സ്യൂട്ട്, സ്വകാര്യതയുള്ള ഫസ്റ്റ്ക്ലാസ് കാബിൻ കുട്ടികളുടെ കളിസ്ഥലം എന്നിവയും ലഭ്യമാണ്.

error: Content is protected !!