fbpx
Info

മാപ്പ് പറയാൻ തയ്യാറല്ല ; പെരിയാറിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ഉറച്ചു നില്‍ക്കുമെന്ന് രജനികാന്ത്

ഇ.വി രാമസ്വാമി പെരിയാറിനെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് രജനികാന്ത്. താന്‍ വായിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പെരിയാറിനെക്കുറിച്ച് പ്രസ്താവന നടത്തിയതെന്നും രജനികാന്ത് പറഞ്ഞു.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ 1971ല്‍ ശ്രീരാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയെന്നായിരുന്നു രജനികാന്ത് പറഞ്ഞത്.
ജനുവരി 14ന് ചെന്നൈയില്‍ തുഗ്ലക്ക് മാസികയുടെ അമ്പതാം വാര്‍ഷികാഘോഷത്തിലായിരുന്നു രജനികാന്തിന്റെ പരാമര്‍ശം. ” പെരിയാറിനെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ ഞാന്‍ മാപ്പ് പറയില്ല. ഞാന്‍ വായിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിച്ചത്”, രജനികാന്ത് പറഞ്ഞു.
പ്രസ്താവനയില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ദര്‍ബാര്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്   പ്രസ്താവനയ്‌ക്കെതിരെ പരാതി  നല്‍കിയ ദ്രാവിഡര്‍ കഴകം പറഞ്ഞിരുന്നു

error: Content is protected !!