fbpx
കേരളം സോഷ്യൽ മീഡിയ വൈറൽ

പിണറായി : ഊതിക്കാച്ചിയ പൊന്ന് ഫേസ്ബുക്കിൽ ഇന്ന് 916 K തിളക്കം 

മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക് പേജ് ഇന്ന് പരതിയവർ ഒരു നിമിഷം ആവേശപുളകിതരായി നിന്നിട്ടുണ്ടാകണം . പിണറായി വിജയൻറെ ബ്ലൂ ടിക്കിന് താഴെ 916 K എന്നാണ് കാണുന്നത് .
അദ്ദേഹത്തിന് കിട്ടിയിരിക്കുന്ന ലൈക്ക്സ് 916 k എന്ന് കാണുന്പോൾ സുവർണ ശുദ്ധിയുടെ പര്യായം എന്ന തോന്നലാണ് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത് . മുഖ്യൻറെ  ഫോളോവെഴ്‌സിൻറെ നമ്പർ ആണിന്ന്  916,000 ൽ  എത്തിയിരിക്കുന്നത് . പൗരത്വഭേദഗതി  നിയമത്തിനെതിരെ സംസ്ഥാന സർക്കാർ എടുത്ത ശക്തമായ നിലപാടാണ് പെട്ടെന്നുള്ള ഈ ജനപ്രീതിക്കും ലൈക്സ് വർദ്ധനവിനും കാരണമെന്ന്  ഇഷ്ടക്കാർ വിശ്വസിക്കുന്നു. പിണറായിയുടെ പോസ്റ്റുകൾക്കു മികച്ച റീച്ചും ആവേശകരമായ ഷെയറുകളും അടുത്തിടെ ലഭിക്കുകയാണ്. ശരാശരി ആയിരങ്ങൾ ഷെയർ ചെയ്യുന്ന പേജ് ആയി മുഖ്യമന്ത്രിയുടെ പേജ് മാറിയിട്ടുണ്ട്. ലൈക്കും ഫോളോയും ചെയ്യാത്തവർ പോലും സന്ദേശങ്ങൾ കൃത്യമായി ഗ്രഹിക്കുന്നുണ്ട്.
error: Content is protected !!