fbpx
അന്തർദേശീയം അബൂദാബി ഇന്ത്യ ചുറ്റുവട്ടം ദുബായ്

CAA  വാദം കേൾക്കൽ കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്‌ക്കുമോ ?

സുപ്രീം കോടതിയിൽ CAA ക്കെതിരെ സമർപ്പിക്കപ്പെട്ട 135 ഹർജികളിൽ കോടതി അയച്ച നോട്ടീസിന്റെ മറുപടിയായി കേന്ദ്രം ഇതുവരെ വിശദീകരണങ്ങൾ നൽകാത്ത സാഹചര്യത്തിൽ വാദം കേൾക്കൽ മറ്റൊരു ദിവസത്തിലേക്ക് മാറ്റിവയ്‌ക്കുമോ എന്നാണ് ഇന്ന് രാവിലെ എല്ലാവരും ചർച്ച ചെയ്യുന്നത് . ഹർജിക്കാർക്കുവേണ്ടി കപിൽ സിബൽ അടക്കമുള്ളവരും കേന്ദ്ര ഗവൺമെന്റിന് വേണ്ടി കെ കെ വേണുഗോപാൽ അടക്കമുള്ള അഭിഭാഷകരും ഹാജരാകും . ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ഈ കേസിൽ നേതൃത്വം നൽകും . രാജ്യവും വിദേശ രാജ്യങ്ങളിലെ പ്രമുഖരും ഉറ്റുനോക്കുന്ന നടപടികൾ ആണ് ഇക്കാര്യത്തിൽ നടക്കുക . ഹർജി നൽകിയവരിൽ മുസ്ലിം ലീഗ് , കോൺഗ്രസ് , സി പി ഐ തുടങ്ങിയ കക്ഷികളും ഉണ്ട്. മാത്രമല്ല വിവിധ കോടതികളിൽ പൗരത്വ നിയമ വുമായി ബന്ധപ്പെട്ടുള്ള കേസുകൾ സുപ്രീം കോടതിയിൽ ആകണമെന്ന ഹർജിയും ഇന്ന് പരിഗണിച്ചേക്കും.
error: Content is protected !!