അന്തർദേശീയം ഇന്ത്യ

ഇന്ത്യയിലെ ഈ 15 ധനികർ ചേർന്ന് കൈവശം വച്ചിരിക്കുന്നത് 19780 കോടി ഡോളർ നെറ്റ് വർത്ത് !

ഇന്ത്യയിൽ ധനികരിൽ ഒന്നാമൻ മുകേഷ് അംബാനി തന്നെ. 5800 കോടി ഡോളർ ആസ്തിയുമായി. HCL കമ്പനി യുടെ മേധാവി ശിവ് നാദർ 1530 കോടി ഡോളർ. കൊഡാക് മഹീന്ദ്രയുടെ ഉദയ് കൊഡാക് 1500 കോടി ഡോളറുമായി മൂന്നാം സ്ഥാനത്ത്.
D mart സൂപ്പർ മാർക്കറ്റുകളുടെ മേധാവി രാധാ കിഷൻ ഡമാനി 1380 കോടി ഡോളറുമായി നാലാം സ്ഥാനത്തുണ്ട്. പ്രശസ്തനായ ജി എസ് അദാനി ക്ക് 1330 കോടി ഡോളറുണ്ട്.
സ്റ്റീൽ മാഗ്നെറ്റ് എന്ന് പേരുകേട്ട ലക്ഷ്മി മിത്തൽ ആറാം സ്ഥാനത്ത് 1200 കോടി ഡോളറുമായി.
ആദിത്യ ബിർള ഗ്രൂപ്പിന്റെ കെ എം ബിർള ക്ക് 1000 കോടി ഡോളറുണ്ട്. ഏഴാം സ്ഥാനം.
ഭാരതി എന്റർപ്രൈസസ് ഉടമ സുനിൽ മിത്തൽ 970 കോടി ഡോളർ എട്ടാം സ്ഥാനം.
ബയോ ടെക് ഇൻഡസ്ടറി യിൽ പൂനാ വാല ഗ്രൂപ്പ് ഉടമ സൈറസ് പൂനവാല ഒൻപതാം സ്ഥാനത്താണ് 920 കോടി ഡോളറുമായി. പത്താം സ്ഥാനം സൺ ഫാർമ ഉടമ ദിലീപ് സംഘ്‌വിക്കാണ്. 760 കോടി ഡോളർ.
വിപ്രോയുടെ , ലാളിത്യ ജീവിതത്തിന് പേര് കേട്ട അസിം പ്രേംജി 720 കോടി ഡോളർ ആസ്തിയുള്ള
ബിസിനസ്കാരനാണ് 11 ആം സ്ഥാനത്ത്. വാഡിയ ഗ്രൂപ്പിന്റെ നസ്ലി വാഡിയ 700 കോടി ഡോളറുമായി പന്ത്രണ്ടാം സ്ഥാനത്ത്. പതിമൂന്നാം സ്ഥാനത്ത് വനിതയാണ്. ജിൻഡാൽ സ്റ്റീലിന്റെ സാവിത്രി ജിൻഡാൽ 660കോടി ഡോളർ കൈവശം വയ്ക്കുന്നു. ശ്രീ സിമെന്റിന്റെ ബേണു ഗോപാൽ ബാങ്കുർ 650 കോടി ഡോളറുമായി പതിനാലാം സ്ഥാനത്ത്. DLF കമ്പനിയുടെ തലവൻ കുശാൽ പാൽ സിംഗ് 620 കോടി ഡോളറുമായി പതിനഞ്ചാം സ്ഥാനത്താണ്.
ആദ്യത്തെ 63 സ്ഥാനങ്ങൾ അലങ്കരിക്കുന്ന ധനികർ എല്ലാം ചേർന്ന് കൈവശം വച്ചിരിക്കുന്ന തുക ഇന്ത്യയുടെ മൊത്തം ബഡ്ജറ്റിനെക്കാൾ വലുതാണ്.

error: Content is protected !!