fbpx
കേരളം

കൊറോണ വൈറസ്: കേരളത്തിൽ ജാഗ്രതാ നിർദേശം

ചൈനയിലും യുഎസിലും വ്യാപകമായി പടർന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ജാഗ്രത നിർദേശം നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേരളത്തിലെ എയർപോർട്ടുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ചൈനയിൽ പോയി തിരിച്ചു വന്നവർ അതത് ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണം. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. രോഗബാധ പ്രതിരോധിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി.
ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കൊറോണ വൈറസിന്റെ പ്രാരംഭം മൃഗങ്ങളിൽ നിന്നാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. എന്നാൽ പുതിയ തരത്തിലുള്ള ഈ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും അതിവേഗം വ്യാപിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

error: Content is protected !!