റാസൽഖൈമ

റാസൽഖൈമയിൽ ബസ് അപകടം: ഒരാൾ മരിച്ചു, 10 പേർക്ക് പരിക്ക്

റാസൽഖൈമ: റാസൽഖൈമയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ ബസ് അപകടത്തിൽ ഒരാൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബുധനാഴ്ച രാവിലെ 7. 27ന് റാക് ബാങ്കിലെ എക്സിറ്റ് 119 സമീപമാണ് അപകടമുണ്ടായത്. മരിച്ച തൊഴിലാളിയുടെ മൃതദേഹം ഷെയ്ഖ് ഖലീഫ സ്പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സഖ്ർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

സുരക്ഷാ ദൂരവും വേഗപരിധിയും പാലിക്കാത്തതിനാലാണ് അപകടമുണ്ടായതെന്നാണ് പ്രാരംഭ നിഗമനം

error: Content is protected !!