അജ്‌മാൻ അബൂദാബി ദുബായ് ഫുജൈറ യാത്ര ഷാർജ

ധൈര്യമായി മൊബൈൽ ഫോൺ യുഎഇ യിൽ മറന്നുവച്ചോളൂ , തീർച്ചയായും നാട്ടിൽ അത് കിട്ടും !!!

കേട്ടാൽ അത്ഭുതം തോന്നുന്ന ഒരു കാര്യം യുഎ ഇ എന്ന രാജ്യം എത്ര സുരക്ഷിതമാണെന്ന സത്യം ഓർമിപ്പിക്കുകയാണ് ഒരു പ്രവാസി വനിതയുടെ അനുഭവത്തിലൂടെ. കഴിഞ്ഞ ദിവസം ഷാർജ എയർ പോർട്ട് വഴി നാട്ടിലേക്ക് പോയ പ്രവാസി വനിത , വിമാനം നാട്ടിൽ ലാൻഡ് ചെയ്തപ്പോഴാണ് അറിയുന്നത് തന്റെ മൊബൈൽ ഫോൺ എയർ പോർട്ടിൽ എവിടെയോ വച്ചുമറന്നെന്ന് . ഉടൻ സങ്കടത്തോടെ ട്വിറ്ററിൽ വനിതാ കുറിച്ചു , തന്റെ പ്രിയപ്പെട്ട ഫോൺ നഷ്ടമായെന്ന് . ഷാർജ എയർ പോർട്ടിൽ എവിടെയെങ്കിലും ആകാം നഷ്ടമായതെന്നും അവർ സൂചിപ്പിച്ചു . ഫോണിന്റെ ഒരു ഫോട്ടോയും നൽകി.
ട്വിറ്റെർ മെസ്സേജ് ശ്രദ്ധയിൽ പെട്ട ഷാർജ എയർ പോർട്ടിലെ ഉന്നത ഉദ്യോഗസ്ഥൻ ഉടൻ തന്നെ എയർ പോർട്ട് മുഴുവൻ അരിച്ചു പെറുക്കാൻ നിർദേശിച്ചു. ഉടൻ തന്നെ ഫോൺ കണ്ടെത്തുകയും ചെയ്തു . കാത്തിരിക്കൂ ഏതാനും മണിക്കൂറുകൾ , ഫോൺ നിങ്ങളുടെ കൈയിലെത്തുമെന്ന് സന്ദേശവും ഇന്ത്യയിലേക്ക് നൽകി . മൂന്ന് നാലു മണിക്കൂറുകൾക്കുള്ളിൽ മൊബൈൽ ഫോൺ നാട്ടിലെത്തി . എല്ലാം ശുഭ പര്യവസാനി.
വീണ്ടും വനിതയുടെ ട്വീറ്റ് – ഷാർജ എയർ പോർട്ടിലെ ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞുകൊണ്ട് . ഒപ്പം എല്ലാവരോടും ഒരു സാക്ഷ്യപ്പെടുത്താലും – യുഎ ഇ ഏറ്റവും സുരക്ഷിത രാജ്യമെന്ന് അറിയപ്പെടുന്നത് യാഥാർഥ്യം തന്നെയെന്ന് .
error: Content is protected !!