fbpx
അബൂദാബി

ലുലുവിൽ ‘ഇന്ത്യാ ഉത്സവി’ന് ആരംഭമായി

ഇന്ത്യയിൽനിന്നുള്ള ഭക്ഷണപാനീയങ്ങളുടെയും മറ്റ് ഉത്പന്നങ്ങളുടെയും വിപുലമായ കച്ചവട മേളയായ ‘ഇന്ത്യാ ഉത്സവിന്’ ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി.റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ കൂടി ഭാഗമായി ജനുവരി 28-വരെയാണ് ഉത്സവം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്ഷണ വിഭവങ്ങൾ പാനീയങ്ങൾ, കലാ സാംസ്കാരിക പരിപാടികൾ എന്നിവയെല്ലാം ഈ ദിവസങ്ങളിൽ ലുലു ഹൈപ്പർമാർക്കറ്റുകൾ സന്ദർശിക്കുന്നവർക്ക് ആസ്വദിക്കാം. ഇന്ത്യയിൽനിന്നുള്ള മൂവായിരത്തോളം വ്യത്യസ്ത ഉത്പന്നങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ‘അൽ വഹ്ദ മാളിൽ’ നടന്ന ചടങ്ങിൽ ഉത്സവത്തിന്റെ ഉദ്ഘാടനം യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ നിർവഹിച്ചു.

ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപവാല, റീജണൽ ഡയറക്ടർ ടി.പി. അബൂബക്കർ, സി.സി.ഒ. വി. നന്ദകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഭക്ഷണവിഭവങ്ങൾക്ക് പുറമെ ഇന്ത്യയുടെ തനത് കലാരൂപങ്ങൾ സ്വദേശികൾക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും മുന്നിൽ അവതരിപ്പിക്കുന്ന മികവാർന്ന പദ്ധതിയാണിതെന്ന് പവൻ കപൂർ പറഞ്ഞു. ഇന്ത്യൻ സംസ്കൃതിയും രുചിഭേദങ്ങളും ലോകത്തിന് മുന്നിലവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവർഷവും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്ന് സൈഫി രൂപവാല പറഞ്ഞു.

error: Content is protected !!