fbpx
ഇന്ത്യ ദുബായ്

രാജസ്ഥാൻ റോയൽസ് ടീമിന്റെ മുഖ്യ സ്പോൺസർമാരായി ദുബായ് എക്സ്‌പോ 2020 കരാറിലെത്തി.

ദുബായ് കാത്തിരിക്കുന്ന ‘എക്‌സ്‌പോ 2020’ നുള്ള ആരവം ഇത്തവണത്തെ ഐ.പി.എൽ. മത്സരങ്ങളിലും ഉയരും. ഐ.പി.എലിൽ കളിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിന്റെ മുഖ്യ സ്പോൺസർമാരായി ദുബായ് എക്സ്‌പോ 2020 കരാറിലെത്തി. ടീം മാനേജ്‌മെന്റും ദുബായ് എക്സ്‌പോ അധികൃതരുമാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. രാജസ്ഥാൻ റോയൽസിന്റെ ജഴ്‌സിയിൽ എക്സ്‌പോ ലോഗോ പതിപ്പിക്കും ഇത്തരത്തിലുള്ള രാജസ്ഥാൻ റോയൽസ് ടീമിന്റെ പുതിയ പരസ്യം പുറത്തിറങ്ങിക്കഴിഞ്ഞു. മലയാളിതാരം സഞ്ജു സാംസൻ ഉൾപ്പെടെയുള്ളവരുടെ ചിത്രം ഇതിലുണ്ട്. അറബ് മേഖലയിലെ ഏറ്റവുംവലിയ പരിപാടിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്‌ രാജസ്ഥാൻ റോയൽസ് എക്സിക്യുട്ടീവ് ചെയർമാൻ രഞ്ജിത് ബർതാകൂർ പറഞ്ഞു.

error: Content is protected !!