fbpx
ദുബായ്

ദുബായ് മാരത്തൺ നാളെ

പ്രശസ്തമായ ദുബായ് മാരത്തണിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വിവിധ ഇനങ്ങളിലായി അരലക്ഷത്തിലേറെ പങ്കെടുക്കുന്ന ദുബായ് മാരത്തൺ ദുബായിയുടെ മാത്രമല്ല, മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ബഹുജന പങ്കാളിത്ത കായികയിനമായാണ് അറിയപ്പെടുന്നത്.21-ാമത് സ്റ്റാൻഡേർഡ് ചാർട്ടേഡ് ദുബായ് മാരത്തൺ വെള്ളിയാഴ്ച നടക്കുന്നത് . ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെരക്ഷാകർത്തൃത്വത്തിലാണ് മാരത്തൺ. ജുമൈറ ബീച്ച് റോഡ്, ബുർജ് അൽ അറബ് ഹോട്ടൽ എന്നിവിടങ്ങളിലെ റോഡുകളിലൂടെയാണ് മാരത്തൺ കടന്നുപോവുന്നത്. നാല് കിലോമീറ്റർ ഫൺ റൺ, 10 കിലോമീറ്റർ ഓട്ടം, പരമ്പരാഗത മാരത്തൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.

error: Content is protected !!