fbpx
ഷാർജ

വൻഭൂരിപക്ഷത്തിൽ വിജയിച്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു 

പുതിയ ഐ എ എസ് ഭരണസമിതി , വീണ്ടും പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഇ പി ജോൺസന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .അഡ്വ വൈ എ റഹിം വൈസ് പ്രസിഡന്റ് ആയും അബ്ദുള്ള മല്ലിച്ചേരി ജനറൽ സെക്രെട്ടറി ആയും അധികാരമേറ്റു . വിദ്യാഭ്യാസം , ജീവകാരുണ്യം എന്നിവയ്‌ക്ക് ഊന്നൽ നൽകുമെന്നാണ് പുതിയ ഭരണ സമിതി പറയുന്നത്. 

ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ , ഇന്ത്യൻ സ്കൂളിന്റെ സമഗ്രമായ നടത്തിപ്പിന് കീർത്തികേട്ടതു കൂടാതെ പ്രവാസികൾക്ക് വിവിധ കോൺസുലാർ ആവശ്യങ്ങളും ഭംഗിയായി നിറവേറ്റുന്നു.

error: Content is protected !!