fbpx
അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

ഷോർട്ട്  സിർക്യൂട്ടും സിഗരറ്റ് കുറ്റി വലിച്ചെറിയലും മറ്റും ഷാർജയിൽ തീപിടുത്തത്തിന്റെ മുഖ്യ കാരണങ്ങൾ എന്ന് ഫയർ ഉദ്യോഗസ്ഥർ

2019 ൽ ഷാർജ എമിറേറ്റിൽ ഉണ്ടായ തീപിടുത്ത ദുരന്തങ്ങൾക്ക് പ്രധാനകാരണമായി കരുതപ്പെടുന്നത് വളരെ മോശപ്പെട്ട ഇലെക്ട്രിക്കൽ കണക്‌ഷൻ രീതികളും അതിനെ തുടർന്ന് ഉണ്ടാകുന്ന ഷോർട് സിർക്യൂട്ടും അതുപോലെ അശ്രദ്ധയുടെ ഫലമായി ഉള്ള മറ്റുവിഷയങ്ങളുമാണെന്ന് ഷാർജ ഫയർ ഡിപ്പാർട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. സിഗരറ്റ് വലിച്ചശേഷം കുറ്റി അലക്ഷ്യമായി വലിച്ചെറിയുന്നത് തീപിടുത്തത്തിന് പലപ്പോഴും കരണമാകുകയാണ് . ചില വീടുകളിലും ഫാക്ടറികളിലും ഓഫീസുകളിലും ഇത്തരം അശ്രദ്ധ നിറഞ്ഞ സമീപനങ്ങൾ വളരെ വലിയ ദുരന്തം ക്ഷണിച്ചുവരുത്തുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒരാൾ ഒരു ഫ്ലാറ്റിന്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി മറ്റൊരു നിലയുടെ ബാൽക്കണിയിൽ വീഴുകയും അവിടെ കൂട്ടിയിട്ടിരുന്ന ചില പാഴ്‌വസ്തുക്കളിൽ കത്തിപ്പടരുകയും ചെയ്‌തത്‌ വൻ ദുരന്തമായി മാറിയത് ഉദ്യോഗസ്ഥർ ഓർമിപ്പിച്ചു. ആവശ്യമേയില്ലാത്ത പല സാധനങ്ങളും ഡംപ് ചെയ്യുന്ന ശീലം വളരെ വലിയ ദുരന്തങ്ങൾക്ക് ചില സമയങ്ങളിൽ കാരണമാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
error: Content is protected !!