fbpx
ഷാർജ

“ഞങ്ങളുടെ നാട്ടുകാർക്ക് ഗൾഫിൽ നിന്ന് റിട്ടയർമെന്റ് ഇല്ല”: ഷാർജയിലെ ഒത്തുചേരലിൽ കണ്ണൂർ സിറ്റിയിൽ നിന്നുള്ള പ്രവാസികൾ

തികച്ചും അസാധാരണമായ ഒരു ചടങ്ങ് കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്‌മ ( KCPK ) കഴിഞ്ഞ ദിവസം ഷാർജയിൽ സംഘടിപ്പിച്ചു. മൂന്ന് പതിറ്റാണ്ടുകൾ ദുബായിൽ സേവനം ചെയ്ത 2 കണ്ണൂർ സിറ്റി സ്വദേശികൾ ( ഉബൈസ് & CH അൻവർ ) തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് റിട്ടയർ ചെയ്‌ത്‌ നാട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങാണ് വികാരപരമായ രീതിയിൽ നടന്നതും , തങ്ങളുടെ അംഗങ്ങൾ ജോലിയിൽ നിന്ന് റിട്ടയർ ചെയ്താലും തിരികെ പലവിധ സംരംഭങ്ങളുമായി ദുബായിൽ തന്നെ മടങ്ങിയെത്താൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന് അംഗങ്ങൾ ആഗ്രഹിച്ച് പ്രഖ്യാപിച്ചതും.

യുഎ ഇ ഭരണകൂടം ഇപ്പോൾ സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് നൽകുന്ന ഇളവുകളും പ്രോത്സാഹനവും ഉപയോഗപ്പെടുത്തി , ദീർഘ കാലത്തെ പ്രവൃത്തി പരിചയം ഉള്ള ആളുകളെ തിരികെ കൊണ്ടുവന്ന് സംയുക്ത പദ്ധതികൾ നടപ്പിലാക്കാൻ പ്രയത്നിക്കണമെന്ന് KCPK ഭാരവാഹികൾ വ്യക്തമാക്കി.

CH അൻവർ , ഉബൈസ് ഞാലുവയൽ എന്നിവർക്ക് കണ്ണൂർ സിറ്റി പ്രവാസി സമൂഹം നൽകിയ യാത്രയയ പ്പ് ചടങ്ങിൽ
ഹംസ ഫാസ , ടി കെ ഇഖ്ബാൽ , റുഷ്ദി ബിൻ റഷീദ് , നൗഷാദ് തമ്പുരാൻകണ്ടി , ടി കെ ഹുമയൂൺ , നാസർ കർക്കാലി , ശഫീഖ് തായക്കണ്ടി , എ കെ ഹർഷാദ് , നാസർ കസാനക്കോട്ട, നിസാർ സെയ്‌ദ് തുടങ്ങിയവർ സംബന്ധിച്ചു

error: Content is protected !!